Thursday, 2 May 2013

രണ്ടാം പാഠം

രണ്ടാം പാഠത്തിൽ 
വിരിയാൻ വച്ച മയിൽ പീലി 
നീ ചോദിച്ചപ്പോൾ 
മടിക്കാതെ തന്നത് 
എന്റെ ഉള്ളിൽ ആ ചോദ്യം 
ഒരു മയിൽ നൃത്തം ചെയ്തു 
കൊഴിഞ്ഞ പീലികൾ 
താഴെ വീണു വിരിഞ്ഞു 

വേദനയുടെ പീലികൾ 

നിന്റെ പുതിയ അതിഥി 
എന്റെ ചുണ്ടിൽ ചോര വീഴ്ത്തി ചിരിച്ചു 
നീയും 
ചോര വീണത്
പരിഹാസ ചിരിയുടെ കിലുക്കത്തിൽ 

കരഞ്ഞു വീർത്ത മുഖം നെഞ്ചിൽ ചേർത്ത് 
ഉള്ളിലേക്ക് നിന്റെ വേദനകളുടെ മുള്ളുകൾ 
ആഴ്ത്തി മുറിക്കാൻ 

നീ വീഴാതെ നടക്കൂ 
മയിൽപീലികൾ വിടരുന്നു 
ഇവിടെ മഴമേഘം നിഴൽ വീഴ്ത്തുന്നു 

5 comments:

  1. Nostalgic ..
    evoking lost past

    All the Best

    ReplyDelete
  2. വേദനയുടെ പീലികൾ...

    പ്രണയത്തിന്റെ, വിരഹത്തിന്റെ പീലികൾ...


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. നീ വീഴാതെ നടക്കൂ
    മയിൽപീലികൾ വിടരുന്നു
    ഇവിടെ മഴമേഘം നിഴൽ വീഴ്ത്തുന്നു ....മനോഹരം !

    ReplyDelete
  4. nadannu madukumbol,
    nadannu thalarumpol
    inium nadakaan ulla
    dhooram orthu nadungompol

    ee vaakukal
    aahldaam aai
    manasil niraunnu...

    ReplyDelete